5 MS Dhoni records that might not be broken<br />ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത ഇതിഹാസമാണ് മുന്‍ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണി. വിക്കറ്റ് കീപ്പറായി കരിയര്‍ തുടങ്ങി പിന്നീട് ക്യാപ്റ്റനും ലോക റെക്കോര്‍ഡുകളുടെ തോഴനുമായി മാറിയ താരമാണ് അദ്ദേഹം. 37ാം വയസ്സിലും 17 കാരന്റെ ചുറുചുറുക്കോടെ കളിക്കളത്തില്‍ തുടരുന്ന അദ്ദേഹം വീണ്ടുമൊരു ലോകകപ്പില്‍ കൂടി കളിക്കാന്‍ കച്ചമുറുക്കുകയാണ്. ലോക ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുമെങ്കിലും ധോണി സ്ഥാപിച്ച ചില റെക്കോര്‍ഡുകള്‍ ആര്‍ക്കും എത്തിപ്പിടിക്കാനായെന്നു വരില്ല. MSDയുടെ പക്കല്‍ സുരക്ഷിതമായ ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.<br /><br />